അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ജനുവരി 02, 2012

നേഴ്‌സ്സ്


നാട്ടിന്‍പ്പുറത്തെ സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമായിരുന്നു  "ആശ്വാസ് ഡിസ്പെന്‍സറി" പക്ഷേ അവിടുന്നു കിട്ടുന്ന ബില്ലുകള്‍ നാട്ടുകാര്‍ക്കു തീരെ ആശ്വാസകരമായിരുന്നില്ലാ താനും .അങ്ങനെയിരിക്കയാണു നാട്ടിലെ വീട്ടമ്മാമാരുടെ ആശ്വാസം കെടുത്താനും നാട്ടിലെ ആണുങ്ങളുടെ വീര്യത്തെ ഉണര്‍ത്താനുമായി  ഒരു പുതിയ ബിവറെജ്ജിന്റെ ഔട്ട്ലറ്റ്‌ പോലെ അവള്‍ വരുന്നതു, ഡെയ്സി നേഴ്‌സ്സ് . തടിച്ചു കറുത്തിരുണ്ട തങ്കമണി നേഴ്സ്സിനേയും മത്തങ്ങയ്‌ക്കു കൈയും കാലും കിളിച്ച കണക്കെയുള്ള സാറാമ്മ നേഴ്‌സ്സിനേയും മാത്രം കണ്ടു പരിചയിച്ച രാമുവും സജിയും ഉള്‍പ്പെടെയുള്ള നാട്ടിലെ ചോരയും നീരും ഉള്ള ചെറുപ്പക്കാര്‍ക്കു പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു അവള്‍. . ഒരു കൊതുകായി അവള്‍ വന്നു തങ്ങളുടെ ആകെയുള്ള ചോരയും നീരും ഉറ്റുന്നതു അവര്‍ ഒരോരുത്തരും സ്വപ്‌നം കണ്ടിരുന്നു.ഡെയ്സ്സിയുടെ ചിരിയില്‍ 80 കഴിഞ്ഞ അവറാച്ചായന്‍ മുതല്‍  പ്ളെസ് ടു വിനു പഠിക്കുന്ന ടോണിക്കുട്ടന്‍ വരെ മയങ്ങി വീഴുമായിരുന്നു .അങ്ങനെ ഡെയ്‌സി അവിടെ ആരും എതിരിലാത്ത ഒരു പ്രസ്‌ഥാനമായി വളര്‍ന്നു വന്നു. അവള്‍ ഒരു കാട്ടു തീപോലെ ആ നാട്ടിലെ ചെറുപ്പക്കാരുടെ സിരകളില്‍ പടര്‍ന്നു പിടിച്ചു പാവപ്പെട്ട ആ പിള്ളകളുടെ രാത്രികളെ ഉറക്കമില്ലാത്താ കാള രാത്രികളാക്കി മാറ്റി. ജീവിതത്തില്‍ ഇന്നു വരെ ഒരു ആശുപതിയില്‍ പോലും പോകാത്തവനും ഇഗ്‌ജ്ജക്ഷനെന്നു കേട്ടാല്‍ തന്നെ അറിയാതെ മുള്ളുന്നവനുമായ രാമുവിനു ഇപ്പോള്‍ ആശ്വാസ്‌ ഡിസ്‌പെന്‍സറി സ്വന്തം വീടു പോലെയാണു. മുമ്പു ഒരു മൂക്കിപനി പോലും വരാത്തവനു ദിവസവും വയറു വേദനയും ജലദോഷവും ഒക്കെയാണു. ഡെയ്സിയുടെ സുചിയും കൊണ്ടുള്ള കുത്തു അവനു ചെവിയില്‍ തൂവലു കൊണ്ടു സ്‌പര്‍ശിക്കുമ്പോള്‍ ഉളവാകുന്ന ഒരു തരം സുഖമാണു നല്‍കിയതു. രാമുവിനു മാത്രമല്ല ആ നാട്ടിലെ പ്രായ പൂര്‍ത്തിയായ എല്ലാ പുരുഷ പ്രജകളുടേയും അവസ്‌ഥ ഇതൊക്കെ തന്നെയായിരുന്നു. അശ്വാസ് ഡിസ്പെന്‍സറിയുടെ മുതലാളിയായ അവറാച്ചായനു ഡെയ്‌സി നേഴ്‌സ്സ് വന്നതു മുതല്‍ സംസ്‌ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒരുമിച്ചു അടിച്ചതിന്റെ സന്തോഷമാണു. വെറുമൊരു ഡിസ്‌പെന്‍സറി മാത്രമായിരുന്ന അവറാന്റെ സ്‌ഥാപനം ഇപോളൊരു ആശുപത്രിയായി മാറി കഴിഞ്ഞിരിക്കുന്നു.എല്ലാം അവളൊരുവള്‍ കാരണം അവറാന്റെ മനസ്സില്‍ ലഡുക്കള്‍ പൊട്ടി കൊണ്ടിരുന്നു.

എന്നും മുടങ്ങാതെ ഡെയ്സി ദര്‍ശനം കൊതിച്ചു അവിടുത്തെ പതിവു സന്ദര്‍ശകനായ രാമുവിനു അന്നത്തെ രോഗകാരണം കാലില്‍ ഒരു മുള്ളുകൊണ്ടു എന്നുള്ളതായിരുന്നു.ഡെയ്‌സിയുടെ കരലാളനയ്യും സ്‌നേഹദര്‍ശനവും കൊതിച്ചും സ്വപ്‌നവും കണ്ടു വന്ന രാമുവിനെ അന്നു സ്വീകരിച്ചതു തങ്കമണി സിസ്‌റ്ററിന്റെ കരാളഹസ്‌തങ്ങളായിരുന്നു.തങ്കമ്മണിയുടെ കൈയ്യിലിരുന്ന നീളന്‍ സൂചിയുടെ അറ്റമവന്റെ പ്രീഷ്‌ട്ടത്തില്‍ പതിക്കുമ്പോളും അവന്റെ കണ്ണുകള്‍ ഡെയ്‌സിയേ തിരഞ്ഞു കൊണ്ടേയിരുന്നു.തന്റെ പ്രണയിനിയോടു ഹ്രിദയ രഹസ്യങ്ങള്‍ തുറന്നു പറയാന്‍ ഇല്ലാത്ത ധൈര്യം പുരുഷോത്തമ്മ ചേട്ടന്റെ കള്ളു ഷാപ്പില്‍ നിന്നു വാടകയ്‌ക്കെടുത്തു കൊണ്ടു വന്നപ്പോളാണു കേള്‍ക്കുന്നതു അവര്‍ 2, 3 ദിവസമായി ലീവിലാണെന്നു . രാമു അവളുടെ വരവിനായി ദിവസങ്ങള്‍ എണ്ണിയും എണ്ണാതെയും കാത്തിരുന്നു.ഒടുവിലവന്‍  ഡെയ്‌സി നേഴ്‌സ്സ് ഇനി വരില്ലാ എന്ന ഞെട്ടിക്കുന്ന സത്യം തങ്കമണിയില്‍ നിന്നു അറിഞ്ഞു , അവള്‍ തന്റെ കടിഞ്ഞൂല്‍ പ്രസവത്തിനുള്ള അവധിയിലാണെന്നു. ആ വാര്‍ത്ത കേട്ട രാമു ഇതു വരെ വൈദ്ധുതി ഉപയോഗിച്ചിട്ടില്ലാത്ത വീട്ടിലു അഡീഷന്‍ വൈദ്ധ്യുതി ബില്ലു വന്നപ്പോളുണ്ടാകുന്ന അവ്സ്‌ഥയിലായി.പക്ഷേ രാമു അറിഞ്ഞിരുന്നില്ല ഡെയ്‌സിയുടെ ഗള്‍ഫുകാരന്‍ ഭര്‍ത്താവു 6 മാസം മുമ്പേ ഒരു ലീവിനു നാട്ടില്‍ വന്നിരുന്നു എന്നുള്ളതു.അതിനു ശേഷം നിത്യ രോഗിയായിരുന്ന രാമുവിനു വീണ്ടും ആശുപത്രിയില്‍ പോകേണ്ടുന്ന ഒരു രോഗവും വന്നിട്ടില്ല.

10 അഭിപ്രായങ്ങൾ:

  1. kollam kunje ninte asugam... ipolum daicy marulla hospital thappi nadakkarundo

    മറുപടിഇല്ലാതാക്കൂ
  2. ആ ഹോസ്പിടല്‍ എവിടെയാ... എനിക്കും നല്ല സുകമില്ല...മാഷേ...

    മറുപടിഇല്ലാതാക്കൂ
  3. വല്ലാത്ത പണിയായി പോയി.. ഒരു വാക്ക് മിണ്ടിയിരുന്നെങ്കില്‍... :) പുതിയ വിഷയങ്ങള്‍ വരട്ടെ..

    മറുപടിഇല്ലാതാക്കൂ
  4. ഹ്ഇതിന് ഇഞ്ചക്ഷന്‍ പോരാ ,ഓപ്രേഷന്‍ തന്നെ വേണം..!അതും മയക്കാതെ..!!

    എഴുത്ത് ഒന്നൂടെ ഉഷാറാക്കാരുന്നു..

    പുതുവത്സരാശംസകളോടെ...പുലരി

    മറുപടിഇല്ലാതാക്കൂ
  5. ഇനി ഏതായാലും രാമുവിന് അസുഖം ഉണ്ടാവില്ലല്ലോ.. സമാധാനം.

    മറുപടിഇല്ലാതാക്കൂ
  6. @prejeesh---എന്താ പ്രജീഷിനു അവിടെ പോകണോ..

    @ khaadu.. ആ ഹോസ്‌പിറ്റലു പൂട്ടി മാഷേ

    മറുപടിഇല്ലാതാക്കൂ
  7. @ Jefu Jailaf --പുതിയവ പ്രതീക്ഷിക്കാം മാഷേ..

    @ പ്രഭന്‍ ക്യഷ്ണന്‍ --- usharakkaayirunnu :)

    മറുപടിഇല്ലാതാക്കൂ
  8. @shukoor- athey ramuviney asukam mariyilley :)

    Thanks to all Friends for your valuable Comments ..

    മറുപടിഇല്ലാതാക്കൂ
  9. രാമു എന്ന് ഹതഭാഗ്യന്‍ ലേഖകന്‍ തന്നെയല്ലേ?അപ്പോള്‍ നേഴ്സ് പ്രസവം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഒരു പോസ്റ്റ്‌ കുടി പ്രീതീക്ഷിക്കാം.........എന്നാണാവോ? http://kl25borderpost.blogspot.com/>

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...