അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, ജനുവരി 27, 2012

പ്രേമന്റെ ടൂഷന്‍ ക്ളാസ്സ്


പ്രേമനും രാജപ്പനും ഒരേ നാട്ടുകാരും അടുത്ത സ്‌നേഹിതന്മാരും ആയിരുന്നു.  ഒരുത്തന്‍ മറ്റവനിട്ടു ഏതൊക്കെ സൈസ്സിലുള്ള പാരകള്‍ പണിയാം എന്നുള്ള  ഗവേഷണത്തിലായിരുന്നു  എപ്പോഴും ഇരുവര്‍. എന്നും തോല്‍വികളേറ്റു വങ്ങാനായിരുന്നു രാജപ്പന്റെ വിധി.എല്ലാം കഴിയുമ്പോള്‍ "കാവിലെ പാട്ടു മത്‌സരത്തിനു നിന്നേ എടുത്തോളാമെടാ പ്രേമാ" എന്നു രാജപ്പന്റെ സ്‌ഥിരം ഡയലോഗ്ഗാരുന്നു.

തന്നില്‍ അവശേഷിക്കുന്ന അറിവ് മറ്റുള്ളവരുമായി പങ്കിടാനുള്ള ആവേശത്തില്‍ നിന്നു പ്രേമന്‍ അടുത്തുള്ള കുമാരേട്ടന്റെ മകനു ട്യൂഷനെടുക്കാന്‍ പോകുമായിരുന്നു . അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണം അവനെ  അവിടെ വീണ്ടും വീണ്ടും ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ അവേശം കൊള്ളിപ്പിച്ചു കൊണ്ടേയിരുന്നു.

പഠിക്കാന്‍ മിടുക്കനാണെന്ന അഹങ്കാരം തെല്ലും ഇല്ലാത്ത രജപ്പന്‍ പതിവു പോലെ തന്നെ ആ പ്രാവശ്യവും എട്ടില്‍ എട്ടു വിഷയങ്ങള്‍ക്കും പൊട്ടി. പൊട്ടലു ഒരു ശീലമായ അവനു അതു ഒരു പ്രശ്‌നമേ അല്ലായിരുന്നു. ആ പ്രാവശ്യത്തെ പൊട്ടലിനേ കൂടുതല്‍ വര്‍ണ്ണഭമാക്കിയതു ചില വിഷയങ്ങള്‍ക്കു അവന്‍ സംപൂജ്യനായിരുന്നു എന്നുള്ളതായിരുന്നു .സാറുമാര്‍ക്ക് പൂജ്യത്തില്‍ കുറച്ചു മാര്‍ക്കു ഇടാന്‍ കഴിയാത്തതിനേ ഓര്‍ത്ത് അവന്‍  സന്തോഷിച്ചു.അവനു കൂടുതല്‍ സന്തോഷം  പകര്‍ന്നു കൊണ്ടു പ്രേമ്മനും ചില വിഷയങ്ങള്‍ക്കു ആദ്യമായി തോറ്റിരുന്നു .

ഒരു ദിവസം പ്രേമന്‍ മറ്റൊരു  സംപൂജ്യനായ  കോവാലനെ  കൂട്ടു പിടിച്ചു റിവല്യൂവേഷനു അപ്ളേ യൂണിവേഴ്സിറ്റിയിലേക്കു ബൈക്കില്‍ പോകുവാന്‍ തീരുമാനിച്ചു. ജന്മനായുള്ള മടി രാജപ്പനെ യൂണിവഴ്‌സിറ്റിയില്‍ വരെ പോയി റീവാല്യൂവേഷനു അപ്‌ളെ ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു.

പ്രേമന്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാനിറങ്ങിയപ്പോളാണു കുമാരേട്ടന്റെ ഫോണ്‍ കാള്‍ വരുന്നതു എത്രയും പെട്ടെന്നു മകനു ട്യൂഷനെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു കൊണ്ടുള്ളതായിരുന്നു ആ കാള്‍... ...അവിടെ നിന്നു കിട്ടുന്ന രുചികരമായ ഭക്ഷണത്തെക്കുറിചു ഓര്‍ത്തപ്പോള്‍ അവനു അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല , അതു വരെ ഒരു കുഴപ്പവും ഇല്ലാതെയിരുന്ന പ്രേമ്മനു പെട്ടെന്നൊരു വയറു വേദന . അവന്‍ രാജപ്പനോടായി പറഞ്ഞു "എടാ രാജപ്പാ എനിക്കു വയറിനു നല്ല സുഖമില്ലാ.. നിനക്കു  കോവലനോടൊപ്പം യൂണിവേഴ്സിറ്റി വരെ കൂടെ പോകാമോ" രാജപ്പനു ഒരു കുലുക്കവുമുണ്ടായിരുന്നില്ലാ.പ്രേമ്മന്റെ അഭ്യര്‍ത്ഥന രാജപ്പന്‍ അതിന്റെ അര്‍ഹിക്കുന്ന പരിഗണയോടു കൂടെ തന്നെ നിര്‍ദാക്ഷിയണമായി പുഛിച്ചു തള്ളി.ആ തള്ളല്ലില്‍ പ്രേമ്മന്‍റ്റെ സ്വപനങ്ങള്‍ തറയില്‍ വീണു തകര്‍ന്നു.

പ്രേമന്‍ ഉടന്‍ തന്നെ അടുത്ത നംമ്പറിട്ടു " അവിടെ നേരിട്ടു പോകുന്നവര്‍ക്കു 5 മാര്‍ക്കു അധികം കിട്ടുമെന്നു കേട്ടു, നിനക്കു എന്നേക്കാളും മാര്‍ക്കു കുറവല്ലേ ..ആ മാര്‍ക്കു നീ എടുത്തോ" , ഇതു കേട്ടതും ശുദ്ധമാനസനായ രാജപ്പനു സന്തോഷമായി.. അങ്ങനെ  രാജപ്പനും കോവാലനും
യൂണിവേഴ്‌സിറ്റിയിലേക്കും , പ്രേമന്‍ കുമാരേട്ടന്റെ കോഴിക്കറി കഴിക്കാനുമായി നീങ്ങി.

ചില മണിക്കൂറുകള്‍ക്കു ശേഷം കേള്‍ക്കുന്ന വാര്‍ത്ത യൂണിവേഴ്‌സിറ്റിയിലേക്കു പോയ രാജപ്പനും കോവാലനും ബൈക്കില്‍ നിന്നു വീണു എന്നുള്ളതാണു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പഞ്ചറൊട്ടിച്ച കൈകാലുകളുമായി പാവം രാജപ്പന്‍ വെച്ചു വെച്ചു നടന്നു വരുന്നു.  രാജപ്പന്‍ വന്നതും  കുമാരട്ടന്റെ ട്യൂഷനും  കോഴികറി ആസ്വദനവും കഴിഞ്ഞു പ്രേമ്മന്‍ വന്നതും ഒരുമ്മിച്ചായിരുന്നു. പ്രേമനെ കണ്ടതും രാജപ്പനലറി " എടാ റാസ്‌ക്കലെ നീ ബൈക്കില്‍ നിന്നു വീഴുമെന്നു മുന്‍കൂട്ടി കണ്ടു പിന്മാറിയതാണു അല്ലേ... വണ്ടി ഓടിക്കാനറിയാത്ത ഈ കോവാലന്റെ കൂടെ നീ എന്നെ വിട്ടതു  നീ അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ.."അവിടെ ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകുന്നതിനു മുന്പേ തന്നെ കൂട്ടുകാര്‍ എല്ലാവരും കൂടി അവരെ സന്ധി ഉടമ്പടിയില്‍ ഒപ്പ് ഇടുവിച്ചിരുന്നു.

രാജപ്പന്റെ ശാപമാണോ എന്തോ എന്ന് അറിയില്ലാ,,പ്രേമന്റെ കുമാരേട്ടന്റെ വീട്ടിലെ ട്യൂഷന്‍ രണ്ടു ദിവസത്തിനകം നിന്നു..പ്രേമന്‍ പഠിപ്പിക്കാന്‍ തുടങ്ങിയതിനു ശേഷം കുമാരേട്ടന്റെ മകന്‍ എല്ലാ വിഷയങ്ങള്‍ക്കും സ്‌ഥിരമായി തോറ്റു തുടങ്ങിയെന്നൊക്കെയാണു രാജപ്പനവിടെ പറഞ്ഞു പരത്തിയതു,,എന്തായാലും പ്രേമനു പിന്നീടു വയറു വേദനയും രാജപ്പനു കോവലന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കണമെന്ന മോഹവും പിന്നിടു വന്നിട്ടില്ലാ,


തിങ്കളാഴ്‌ച, ജനുവരി 02, 2012

നേഴ്‌സ്സ്


നാട്ടിന്‍പ്പുറത്തെ സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമായിരുന്നു  "ആശ്വാസ് ഡിസ്പെന്‍സറി" പക്ഷേ അവിടുന്നു കിട്ടുന്ന ബില്ലുകള്‍ നാട്ടുകാര്‍ക്കു തീരെ ആശ്വാസകരമായിരുന്നില്ലാ താനും .അങ്ങനെയിരിക്കയാണു നാട്ടിലെ വീട്ടമ്മാമാരുടെ ആശ്വാസം കെടുത്താനും നാട്ടിലെ ആണുങ്ങളുടെ വീര്യത്തെ ഉണര്‍ത്താനുമായി  ഒരു പുതിയ ബിവറെജ്ജിന്റെ ഔട്ട്ലറ്റ്‌ പോലെ അവള്‍ വരുന്നതു, ഡെയ്സി നേഴ്‌സ്സ് . തടിച്ചു കറുത്തിരുണ്ട തങ്കമണി നേഴ്സ്സിനേയും മത്തങ്ങയ്‌ക്കു കൈയും കാലും കിളിച്ച കണക്കെയുള്ള സാറാമ്മ നേഴ്‌സ്സിനേയും മാത്രം കണ്ടു പരിചയിച്ച രാമുവും സജിയും ഉള്‍പ്പെടെയുള്ള നാട്ടിലെ ചോരയും നീരും ഉള്ള ചെറുപ്പക്കാര്‍ക്കു പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു അവള്‍. . ഒരു കൊതുകായി അവള്‍ വന്നു തങ്ങളുടെ ആകെയുള്ള ചോരയും നീരും ഉറ്റുന്നതു അവര്‍ ഒരോരുത്തരും സ്വപ്‌നം കണ്ടിരുന്നു.ഡെയ്സ്സിയുടെ ചിരിയില്‍ 80 കഴിഞ്ഞ അവറാച്ചായന്‍ മുതല്‍  പ്ളെസ് ടു വിനു പഠിക്കുന്ന ടോണിക്കുട്ടന്‍ വരെ മയങ്ങി വീഴുമായിരുന്നു .അങ്ങനെ ഡെയ്‌സി അവിടെ ആരും എതിരിലാത്ത ഒരു പ്രസ്‌ഥാനമായി വളര്‍ന്നു വന്നു. അവള്‍ ഒരു കാട്ടു തീപോലെ ആ നാട്ടിലെ ചെറുപ്പക്കാരുടെ സിരകളില്‍ പടര്‍ന്നു പിടിച്ചു പാവപ്പെട്ട ആ പിള്ളകളുടെ രാത്രികളെ ഉറക്കമില്ലാത്താ കാള രാത്രികളാക്കി മാറ്റി. ജീവിതത്തില്‍ ഇന്നു വരെ ഒരു ആശുപതിയില്‍ പോലും പോകാത്തവനും ഇഗ്‌ജ്ജക്ഷനെന്നു കേട്ടാല്‍ തന്നെ അറിയാതെ മുള്ളുന്നവനുമായ രാമുവിനു ഇപ്പോള്‍ ആശ്വാസ്‌ ഡിസ്‌പെന്‍സറി സ്വന്തം വീടു പോലെയാണു. മുമ്പു ഒരു മൂക്കിപനി പോലും വരാത്തവനു ദിവസവും വയറു വേദനയും ജലദോഷവും ഒക്കെയാണു. ഡെയ്സിയുടെ സുചിയും കൊണ്ടുള്ള കുത്തു അവനു ചെവിയില്‍ തൂവലു കൊണ്ടു സ്‌പര്‍ശിക്കുമ്പോള്‍ ഉളവാകുന്ന ഒരു തരം സുഖമാണു നല്‍കിയതു. രാമുവിനു മാത്രമല്ല ആ നാട്ടിലെ പ്രായ പൂര്‍ത്തിയായ എല്ലാ പുരുഷ പ്രജകളുടേയും അവസ്‌ഥ ഇതൊക്കെ തന്നെയായിരുന്നു. അശ്വാസ് ഡിസ്പെന്‍സറിയുടെ മുതലാളിയായ അവറാച്ചായനു ഡെയ്‌സി നേഴ്‌സ്സ് വന്നതു മുതല്‍ സംസ്‌ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒരുമിച്ചു അടിച്ചതിന്റെ സന്തോഷമാണു. വെറുമൊരു ഡിസ്‌പെന്‍സറി മാത്രമായിരുന്ന അവറാന്റെ സ്‌ഥാപനം ഇപോളൊരു ആശുപത്രിയായി മാറി കഴിഞ്ഞിരിക്കുന്നു.എല്ലാം അവളൊരുവള്‍ കാരണം അവറാന്റെ മനസ്സില്‍ ലഡുക്കള്‍ പൊട്ടി കൊണ്ടിരുന്നു.

എന്നും മുടങ്ങാതെ ഡെയ്സി ദര്‍ശനം കൊതിച്ചു അവിടുത്തെ പതിവു സന്ദര്‍ശകനായ രാമുവിനു അന്നത്തെ രോഗകാരണം കാലില്‍ ഒരു മുള്ളുകൊണ്ടു എന്നുള്ളതായിരുന്നു.ഡെയ്‌സിയുടെ കരലാളനയ്യും സ്‌നേഹദര്‍ശനവും കൊതിച്ചും സ്വപ്‌നവും കണ്ടു വന്ന രാമുവിനെ അന്നു സ്വീകരിച്ചതു തങ്കമണി സിസ്‌റ്ററിന്റെ കരാളഹസ്‌തങ്ങളായിരുന്നു.തങ്കമ്മണിയുടെ കൈയ്യിലിരുന്ന നീളന്‍ സൂചിയുടെ അറ്റമവന്റെ പ്രീഷ്‌ട്ടത്തില്‍ പതിക്കുമ്പോളും അവന്റെ കണ്ണുകള്‍ ഡെയ്‌സിയേ തിരഞ്ഞു കൊണ്ടേയിരുന്നു.തന്റെ പ്രണയിനിയോടു ഹ്രിദയ രഹസ്യങ്ങള്‍ തുറന്നു പറയാന്‍ ഇല്ലാത്ത ധൈര്യം പുരുഷോത്തമ്മ ചേട്ടന്റെ കള്ളു ഷാപ്പില്‍ നിന്നു വാടകയ്‌ക്കെടുത്തു കൊണ്ടു വന്നപ്പോളാണു കേള്‍ക്കുന്നതു അവര്‍ 2, 3 ദിവസമായി ലീവിലാണെന്നു . രാമു അവളുടെ വരവിനായി ദിവസങ്ങള്‍ എണ്ണിയും എണ്ണാതെയും കാത്തിരുന്നു.ഒടുവിലവന്‍  ഡെയ്‌സി നേഴ്‌സ്സ് ഇനി വരില്ലാ എന്ന ഞെട്ടിക്കുന്ന സത്യം തങ്കമണിയില്‍ നിന്നു അറിഞ്ഞു , അവള്‍ തന്റെ കടിഞ്ഞൂല്‍ പ്രസവത്തിനുള്ള അവധിയിലാണെന്നു. ആ വാര്‍ത്ത കേട്ട രാമു ഇതു വരെ വൈദ്ധുതി ഉപയോഗിച്ചിട്ടില്ലാത്ത വീട്ടിലു അഡീഷന്‍ വൈദ്ധ്യുതി ബില്ലു വന്നപ്പോളുണ്ടാകുന്ന അവ്സ്‌ഥയിലായി.പക്ഷേ രാമു അറിഞ്ഞിരുന്നില്ല ഡെയ്‌സിയുടെ ഗള്‍ഫുകാരന്‍ ഭര്‍ത്താവു 6 മാസം മുമ്പേ ഒരു ലീവിനു നാട്ടില്‍ വന്നിരുന്നു എന്നുള്ളതു.അതിനു ശേഷം നിത്യ രോഗിയായിരുന്ന രാമുവിനു വീണ്ടും ആശുപത്രിയില്‍ പോകേണ്ടുന്ന ഒരു രോഗവും വന്നിട്ടില്ല.
Related Posts Plugin for WordPress, Blogger...