അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2011

അമ്മ.















സ്നേഹത്തിന്‍
തെളിനീരിനാല്‍
നിറഞ്ഞു
തുളുമ്പുന്ന വറ്റാത്ത
ഉറവയാണു അമ്മ.

പൂവില്‍ വിരിയുന്ന
നൈര്‍മ്മല്യതയോടെ
പുഞ്ചിരിതുകി
ചാരെ അണയുന്ന
ദേവിയാണു അമ്മ.

ചുടു മരുവില്‍
സഹനത്തിന്‍
തീയില്‍
വാടാതെ നില്‍ക്കണ
മുള്‍ ചെടിയാണു അമ്മ.

വേദനകളില്‍
പതറാതെ
ഉറപ്പിച്ചു നിറുത്തുന്ന
ഇളകാത്ത
നങ്കുരമാണു അമ്മ.

ആയിര ജന്മങ്ങളാല്‍
തിരിച്ചു കൊടുക്കാനാവുമോ
അമ്മയേകിയ
ത്യാഗത്തിന്‍
ഒരംശമെങ്കിലും .

3 അഭിപ്രായങ്ങൾ:

  1. അമ്മയെ പറ്റി എഴുതിയാലുണ്ടോ കഴിയുന്നു ...അല്ലെ ...

    മറുപടിഇല്ലാതാക്കൂ
  2. അമ്മായെന്നു വിളിക്കാത്ത ഉയിരില്ല
    അമ്മായെവങ്ങാതെ ഉയര്‍വും ഇല്ല ..
    കാണുന്ന ദൈവമാണമ്മ ,
    സ്നേഹാശാശംസകള്‍ മണ്‍സൂണ്‍ മധു

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...