അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011

ചെറുമീന്‍











കളകളം ഒഴുകും
കുഞ്ഞരുവിയില്‍
സഖികളോടൊത്ത്
ഒരിക്കല്‍
നീന്തി തുടിച്ചിരുന്നു.
മഴത്തുള്ളികള്‍
ആര്‍ത്തിരമ്പി
പതിക്കുമ്പോള്‍
ഒളിഞ്ഞിരിക്കും
ചെറു പൊത്തുകളില്‍ .

രൂപവും ഭാവവും മാറി
മനുഷ്യപാപത്തിന്‍
വിഷം തീണ്ടി
പതിയെ ഒഴുകുന്ന
അരുവിയില്‍
ഒളിഞ്ഞിരിക്കാന്‍
ഇടമില്ലാതെ
ചെറുമീനുകള്‍
ദിനവും
ചത്തു മലരുന്നു
പൊങ്ങുതടി കണക്കേ

2 അഭിപ്രായങ്ങൾ:

  1. കവിത ഇഷ്ടപ്പെട്ടു.ചെറുതെറ്റുകളും വലിയ വീഴ്ചകളും ആത്മാവില്‍ നുരഞ്ഞു കുത്തുമ്പോള്‍ പശ്ചാത്താപത്തിന്‍റെ അരുവികളില്‍ കുളിച്ചു കയറാം,അല്ലേ?ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  2. പ്രോത്സാഹങ്ങള്‍ക്കും അഭിപ്രായത്തിനും വളരെയധികം നന്ദി , ഇനിയും പ്രോത്സാഹിപ്പിക്കുക അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു, നന്ദി.

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...