അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അങ്ങനെ ഒരു അവധിക്കാലത്ത്‌

പൈനാപ്പിളിന്റെയും റബറിന്റെയും നല്ല തെങ്ങിന്‍ കള്ളിന്റെയും  നാടാണു ആനികാടു . അവിടെ കുറെ ലോലമാനസരായ കോളേജ്ജു കൂമരന്മാരു താമസിച്ചിരുന്നു. ആനികാടു ഷാപ്പിലൊന്നു പൊയി കൂടുന്നതു പരീക്ഷകള്‍ കഴിഞ്ഞു ബൊറടിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഒരു വികാരമായിരുന്നു.ആനികാടു ഷാപ്പിനെപറ്റി പറയുകയാണെങ്കില്‍ ആ പ്രദേശത്തെ സി സി അട്ച്ചൂ തീരാറായ അപ്പാപ്പന്മാരുടെയും സി സി അടച്ചു തുടങ്ങിയ പയ്യന്മാരുടേയും ആശാകേന്ദ്രമായിരുന്നു.അവിടെ വര്‍ഗ്ഗ മത പ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. സമത്വസുന്ദരമായ സ്ഥലം .

അങ്ങനെയിരിക്കെ പരിക്ഷയൊക്കെ തീര്‍ന്ന ഒരു അവധിക്കാലത്താണു ആ  കോളേജ്ജു കുമാരന്മാരുടെ സംഘം അവിടെയെത്തുന്നതു.അന്നത്തെ കലാ പരിപാടികളൊക്കെ കഴിഞ്ഞു  പിരിഞ്ഞു പോകാന്‍ തുടങ്ങുബോളാണു അവരുടെയിടയില്‍ നിന്നൊരു അലര്‍ച്ച കേള്‍ക്കുന്നത്‌ ആരാണതെന്നു നൊക്കിയപ്പൊള്‍ അതാ പ്രീയന്‍ ,അവന്‍ ആദ്യമായി കുടിച്ചതിന്റെ അഹങ്കാരത്തിന്റെതായ ആലര്‍ച്ചയായിരുന്നു അതു.അടുത്തു കൂടെ പോയ  ഷാപ്പിലെ നാണു ചേട്ടന്റെ നേരെ ചീറികൊണ്ടു അവന്‍ ചോദിച്ചു " എന്താടോ ഇവിടെ തെങ്ങും പനയും മാത്രമേ ഉള്ളോ എടുക്കടാ അടയ്ക്കാ കള്ളു രണ്ടു കുപ്പി" .

നല്ല ആരൊഗ്യമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു പ്രീയന്‍ . പ്രിയന്റേ ആരോഗ്യത്തിന്റെ രഹസ്യം അപ്പുറത്തെ ചായകടയിലെ , ബാലന്‍ ചേട്ടന്റെ വിയര്‍പ്പു പതിഞ്ഞ കറികളും വിരലു മുക്കിയ ചായയും  ആയിരുന്നു. അലര്‍ച്ചയൊടു കൂടെ അകമ്പടിയായി ഒരു വലിയ വാളും പ്രിയന്റെ വക അവിടെ വീണു.വാളുവീണു കഴിഞ്ഞപ്പൊളാണു അതാ രണ്ടു തടിയന്മാര്‍ തൊട്ടു മുമ്പില്, ആരാടാ വീടിന്റെ മുമ്പില്‍ വന്നു വാളുവെയ്ക്കുന്നതു പെട്ടെന്ന്‌ കൂട്ടത്തിലെ ഏറ്റവും തടിമാടന്‍ ചൊദിച്ചു.ചോദ്യം  മുഴുപ്പിക്കുന്നതിന്റെ മുമ്പെ പ്രിയന്‍ ചാടി എഴുന്നേറ്റ്‌ അലറി " നീയാരാടാ ചൊദിയ്ക്കാന്.എനിക്കു തൊന്നുന്നതു പോലെ ഞാന്‍ ചെയ്യും ". പറഞ്ഞു തീര്‍ന്നില്ല ആ തടിയന്‍ അവനിട്ട്‌ കൊടുത്തു നാലഞ്ച്‌ അടി.അടി കൊണ്ടപ്പോള്‍ കണ്ണീല്‍ നിന്നു പോന്നിച്ചകള്‍ പറക്കുന്നതായി അവനു തോന്നി മാത്രമല്ല ആ ഒരോ അടികളും ബാലന്‍ ചേട്ടന്റെ  ചായകടയിലെ ഉണക്ക പുട്ട് കഴിക്കുമ്പോള്‍ ഉളവാകുന്ന നിര്‍വികാരം അവന്റെ മുഖത്തു വരുത്തി. അവന്‍ അവിടെ നിന്നു യതോരു മടിയും കൂടാതെ ആ തടിയന്റെ സ്നേഹ സ്പര്‍ശനം അനുഭവിച്ചു കൊണ്ടേയിരുന്നു  ഇനി അവിടെ നിന്നാല്‍ അടികള്‍ വങ്ങാന്‍ ശരീരം ബാക്കി കാണില്ല എന്നു മനസ്സിലാക്കിയ  പ്രിയന്‍ ഓടിയ ഓട്ടം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. പ്രീയനോടിയ വഴിയില്‍ ഇതു വരെ പുല്ലു മുളച്ചിട്ടില്ലായെന്നു തോന്നും ആ വഴി ഇന്നു കണ്ടാല്‍ .പിടിച്ചാല്‍കിട്ടാത്ത കോഴിയെ പോലെ അവിടെ കിടന്നു കറങ്ങിയ പ്രീയനെ എല്ലാവരും കൂടി അതു വഴി വന്ന പെട്ടി ഓട്ടോയുടെ പുറകില്‍ തട്ടി റൂമിലേക്കു വിട്ടു.

ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ പോലെ അടിയും കൊണ്ടു വന്ന പ്രിയനെ കാത്തിരുന്നതു വീട്ടില്‍ നിന്നു അച്‌ച്ചന്‍ മകനെ കാണുവാന്‍ വരുന്നു എന്നുള്ള വാര്ത്തയാണു.ഈ വാര്‍ത്തയവിടെ പരത്തിയതു കൂട്ടത്തിലെ ഏറ്റവും ബുദ്ധിജീവിയെന്നു അവകാശപ്പെടുന്ന ഹരിപ്രസാദായിരുന്നു.അച്ചന്‍ തന്നെ കാണുവാന്‍ വരുന്നുവെന്നറിഞ്ഞ പ്രിയന്‍ തന്നെ ആനിക്കാടു കൊണ്ടു പോയ ഗൊപാലനോടായി കലിപ്പു, കലിതുള്ളി കൊണ്ടു അവന്‍ അലറി മര്യാദയ്ക്കു ഉടനെ തന്നെ എന്നെ നീ കുളിപ്പിച്ചു കിടത്തണം. ഇതു കേട്ട് എന്തു ചെയ്യുമെന്നറിയതെ പകച്ചു നിന്നു പൊയി ഗോപാലന്‍  .

എങ്ങനെ പ്രിയനെ ഈ വിഷമസഡിയില്‍ നിന്നു കരകയറ്റാം .പലരും പല അഭിപ്രായങ്ങളുമായി വന്നു, പഠിക്കാന്‍ വിട്ടിട്ട് പാമ്പായി കിടക്കുന്ന മകനെ കണ്ടാല്‍ എതച്ചനാണു സഹിക്കുക. അവസാനമവ്നെ കുളിപ്പിച്ചു കുട്ടപ്പനായി കിടത്താന്‍ തീരുമാനിച്ചു. അങ്ങനെ എല്ലാരും കൂടി അവനെ കുളിപ്പിക്കാനായി കൊണ്ടു പോകാനായി അവന്റെ അടുത്തു വന്നു എന്നാല്‍  എന്തു ചെയ്‌തിട്ടും  അവന്‍ അവിടുന്നു നീങ്ങാന്‍ തയാറായില്ല, " അതു കൊള്ളമലോ ഒരു നല്ലാ കാര്യം ചെയ്യാമെന്നു വിചാരിച്ചപ്പോള്‍  " ഗോപാലനു കലി കയറി. പ്രിയനെ പൊക്കിയെടുക്കാന്‍ അവന്‍ ആഞ്ഞപ്പൊള്‍ അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയതു പോലെ അവിടെ വെള്ളം താളം കെട്ടി കിടക്കുന്നു.പാവം പ്രിയന്‍ അച്ചന്‍ വരുന്നെന്നു കേട്ട് പേടിച്ചു അവിടെ കിടന്നു അടിസ്ഥാനപരമായ  അവകാശങ്ങള്‍ വിനിയോഗിച്ചു. ഇനിയെങ്ങാനു നട്ടുകാരുടേ അടിയില്‍ നിന്നു ലഭിച്ച സുഖത്തില്‍ നിന്നുളവായ പ്രതിഫലനമാണോ അവിടെ കിടക്കുന്ന ആ ജലം . "എന്തായാലും നാറ്റ കേസ് ആയി, ഇനി എന്നാ ചെയ്യാന വ്രിത്തിയാക്കാ തന്നെ"  പിറുപിറുത്തുകൊണ്ടു  ഗോപാലന്‍ വ്രിത്തിയാക്കാന്‍  ആരംഭിച്ചു അപ്പൊളാണു അറിയുന്നതു പ്രിയന്റെ അച്ചന്‍ വരുമെന്നു പറഞ്ഞതു ഹരിപ്രസാദിന്റെ ഒരു നംബറാണെന്നു ഇതറിഞ്ഞപൊള്‍ പ്രിയന്‍ ആത്‌മഗതം എന്ന പോലെ പറഞ്ഞു " വെറുതെ  കുറച്ചു വെള്ളം വേസ്‌റ്റായി പോയി ഇപ്പൊ അകത്തും പുറത്തും ഒന്നുമില്ലാത്ത സ്ഥിതി ആയല്ലോടാ  .".

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

വ്യത്യസ്തനായ ദ്രാവിഡ്‌.

പുലികളെ പൊലെ വന്നവര്‍ എലികളെ  പോലെ പോന്നു എന്ന അവസ്ഥയിലായി സായിപ്പുമാരെ കളി പഠിപ്പിക്കാന്‍ പോയ നമ്മുടെ കുട്ടിയും കോലും കളിക്കാര്‍ .തോണിയും ഗോപുമൊനും അടങ്ങിയ കളിക്കാര്‍ മൈതാനത്തു എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കണ കാഴ്ച്ച ഒന്നു കണേണ്ടതു തന്നെ ആയിരുന്നു.സ്‌കൂള്‍  കുട്ടികളുടെ അത്ര പോലും നിലവാരം തങ്ങള്‍ക്കു തീരെയില്ലായെന്നു  ഒരൊരുത്തരും മത്സരിച്ചു തെളിയിച്ചു കൊണ്ടിരുന്നപൊള്‍  കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ യോഗ്യന്‍ ഇന്‍ഡ്യന്‍ മതില്‍ ദ്രാവിഡു മാത്രമേ ഉണ്ടായിരുന്നുള്ളു. ആരും ഗൌനിക്കാത്ത ഒരു നിധിയാണു ഈ താരം , എല്ലാവരും ടെണ്ടുവിന്റെയും തോണിയുടേയും യുവിയുടേയും പുറകേ പായുമ്പൊള്‍ ആരുടേയും ശ്രെദ്ധ പിടിച്ചു പാറ്റാത്ത വേണ്ട അംഗീക്കാരങ്ങള്‍ ലഭിക്കാത്ത ഒരു താരമാണു ദ്രാവിഡ് . എല്ലാരും പരാജയപ്പെടുന്ന അവസ്‌ഥയില്‍ സ്‌ഥിരം രക്ഷകന്റെ വേഷം കെട്ടുന്നതു ദ്രാവിഡാണു.വ്യത്യസ്തനായ ദ്രവിഡിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല . ഇന്ത്യക്കെന്നും വിശ്വസിക്കാവുന്നതാണു ദ്രാവിഡിന്റെ ബാറ്റ്, ഏതു പ്രതിസന്ധിയിലും സ്വദേശത്തായാലും വിദേശത്തായാലും അതില്‍ നിന്നു റണ്‍സ് ഒഴുകി കോണ്ടേയിരിക്കും. സായിപ്പുമാര്‍ എന്തായലും ബി സി സി എ യുടെ അഹങ്കാരത്തിനിട്ട് നല്ല ഒരു കൊട്ടാണു നല്‍കിയതു. ഭാഗ്യത്തിന്റെ പിന്‍ബലം കൊണ്ടു ടീമില്‍ നിലനില്‍ക്കുന്ന പലരുടേയും യഥാര്‍ത്ത കഴിവ് വെളിച്ചത്തു കൊണ്ടു വരുവാന്‍ ഇംഗ്‌ളണ്ടിലെ ഈ പ്രകടനങ്ങള്‍ തന്നെ ധാരാളം. ഇനിയും അവിടെ നിന്നാല്‍ അടി കൊണ്ടു നാണം കെടുമെന്നു മനസ്സിലാക്കി , അവിടെ നിന്നു മുങ്ങാന്‍ പരിക്കിന്റെ പേരുപറഞ്ഞ നമ്മുടെ ഭാജിയുടെ  ബുദ്ധി മറ്റുള്ളവര്‍ക്കും തോന്നഞ്ഞതു അവരുടെ ഗതികേടു അല്ലാതെ എന്തു. .

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

കാത്തിരിപ്പ്.

അന്വേഷിച്ചു നടന്നു
കണ്ടെത്തിയില്ലാ
വരാമെന്നു പറഞ്ഞു
വന്നു ചേര്‍ന്നില്ലാ.
കാത്തിരിക്കാന്‍ പറഞ്ഞു
കാണുവാന്‍ കഴിഞ്ഞില്ലാ.
വരുമെന്ന പ്രതിക്ഷ
ഒന്നു മാത്രമെന്‍
സ്വപ്‌നങ്ങളുടെ
മലര്‍വാടിയെ
വാടാതെ സൂക്ഷിപ്പൂ.
മനസ്സു മൂളുന്നു
വരും വരാതിരിക്കില
കാത്തിരിക്കും
ആ മുഖം
ഇനിയും ജന്മങ്ങള്‍
കെടാതെ ഒരു
അഗ്‌നി നാളമായ്
ഹ്രിദയത്തിന്‍
കോണില്‍.

ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2011

ഒരു A വരുത്തിവച്ച വിനാ


അന്നും പതിവുപൊലെ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി ഓഫീസിലെത്തിയപ്പൊള്‍ എല്ലാരുടേയും മുഖത്തൊരു വിഷാദ ഭാവം എന്താണു സംഭവിച്ചതെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോളാണു ശരവണന്‍ കൂട്ടിലിട്ട വെരുവിനേപൊലെ അങ്ങൊട്ടും ഇങ്ങൊട്ടും പായുന്നതു കാണുന്നതു. എന്റെ ഈശോയെ ഇനി വര്‍ക്കു ലോഡുകാരണം അവനു വട്ടായൊ?.ഇനിയെങ്ങാനും അവന്‍ വയലന്റായാലോ എന്തും വരട്ടെയെന്നു വെച്ചു അവനോടു ചോദിച്ചു " എന്താ ശരവണാ പറ്റിയതു?".വളരെ ദീന സ്വരത്തോടെ അവന്‍ പറഞ്ഞു " വീണ്ടും മാന്ദ്യം വന്നെടാ, ഒരെണ്ണം വന്നതിന്റെ ക്ഷീണം മാറിയില്ലാ അപൊളാണു അടുത്തതു". ശ്ശെടാ ഇന്നത്തെ പത്രവും വായിച്ചില്ലലൊ.. ഈ മാന്ദ്യം എവിടെ വരെ എത്തിയെന്നൊന്നു അറിയണമലൊ, അറബികടല്‍ കടന്നോ അതോ ഇനി അടുത്ത മണ്സൂണ്‍ കാറ്റിനോടൊപ്പമേ ഈ മാന്ദ്യം വരുകയുളൊ എന്തായലും ഗൂഗിള്‍ സേര്‍ച്ചു ചെയ്തേക്കാം എന്നു തീരുമാനിച്ചു.
അമേരിക്കയുടെ എന്തൊ റേറ്റിഗോ മറ്റൊ കുറഞ്ഞെന്നോ   AAA യില്‍ നിന്നു AA+ആയെന്നൊ ഇനിയതു  AA ആവുമ്മെന്നൊ വായിച്ചിട്ടാണെങ്കില്‍ ഒരു മണ്ണാകട്ടയും പിടികിട്ടിയില്ലാ.അമേരിക്കയുടെ ഒരു A പോയാല്‍ ഇത്രയും പ്രശ്നമോ?.A ഇല്ലാത്ത അമേരിക്കയേ കുറിച്ചു ചിന്തിക്കാനാകുന്നില്ലാ ലോകത്തിനു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ റേറ്റിംഗ്‌ എക്കാലവും ‘ട്രിപ്പിള്‍ A’ ആയിരിക്കുമെന്നാണ് മണ്ടന്‍ ഒബാമ ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പടാ  Aയെ കൊള്ളലൊ നീ ഇത്ര മിടുക്കനാണെന്നറിഞ്ഞില്ലാ.അതാ അടുത്ത വെടി  RBI വക " മാന്ദ്യം ഇന്‍ഡ്യയെ സാരമായി ബാധിക്കും". ഈശ്വരാ ഞങ്ങളെ പോലുള്ള പാവം ഐ ടി തൊഴിലാളികള്‍ക്കു നീ ഒരു  A കാരണം ഒരു മനസമാധാനവും തരില്ലേ?.അന്നു മുഴുവനും ദുഖിതനായിരുന്ന ശരവണനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു ഞാനെന്റെ കന്പ്യൂട്ടറിന്റെ മൊണിറ്റര്‍ ഓഫ് ചെയ്തു. "എന്നാലും എന്റെ A യെ ഞങ്ങ്ളോടു ഇതു വേണ്ടായിരുന്നു".

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

കുളിരിന്‍ പ്രണയം


ഒന്നരികില്‍ വന്നെങ്കില്‍
ഒരു മുത്തം തന്നെങ്കില്‍
പ്രണയത്തിന്‍ പൊന്‍തുവലാല്‍
ഒന്നു തലോടിയെങ്കില്‍
ഈ മഴയുടെ കുളിരില്‍
എന്‍ നെന്ചിലെ ചൂടില്‍
നിന്‍ നിശ്വാസങ്ങള്‍
ഒന്നു ലയിച്ചിരുന്നെങ്കില്‍ .

നിനക്കായി തുടിക്കും
എന്‍ കരദാരില്‍
തലവെച്ചു ഒന്നു
നീ മയങ്ങിയെങ്കില്‍
ഒമാലളിന്‍ ഇളം
കവിളില്‍ കൂടെയൊഴുകും
കണ്ണീരിന്‍ ഉപ്പുരസം
ഒന്നു നുകര്‍ന്നെങ്കില്‍ .

വാനിലെ മേഘങ്ങളില്‍
നിന്നുതിരും ജലത്തിന്‍
കുളിരില്‍ മെല്ലെ
തലോടും  നിന്നെ
മിഴികളാം സ്‌ഫടികങ്ങളില്‍
നിറയുന്നുവോ പ്രണയം .
ആദ്രമാം നിലാ മഴ്യില്‍
പറായതെ നീ മാഞ്ഞുവോ.

ഹ്രിദയത്തിന്‍ ഉള്ളറകളില്‍
സ്‌നേഹത്തിന്‍ പൂമ്പൊടിയായി
പുലരിയില്‍ വിരിയുന്ന
പൂവിന്റെ നിറസൌന്ദര്യമായി
വസന്തകലത്തിന്‍ സുഗന്ധമായി
കുളിരരുവിയില്‍ തഴുകിയോഴുകി
വരുന്ന തെന്നലിന്‍ ചലനമായി
മാറുന്നീ കുളിരിന്‍ പ്രണയം .
Related Posts Plugin for WordPress, Blogger...