അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ജൂൺ 16, 2011

ഒരു കച്ചേരിയുടെ അന്ത്യം

ഹോസ്റ്റലില്‍ ഞങ്ങളോടൊപ്പം താമസിച്ച ഒരു പാവം പാട്ടുകാരനായിരുന്നു പ്രേമന്‍,സംഗീതത്തില്‍ അവന്റെ സിദ്ധി വൈഭവം കാരണം കൂട്ടുകാര്‍ എല്ലാവരും കൂടി ചേര്‍ന്ന് ഗതികേട് കൊണ്ട് പ്രേമനു ഭാഗവതര്‍ പട്ടം നല്‍കി അവനെ അവരുടെ ആസ്ഥാന ഗായകനായി അവരോധിച്ചു ,പുതിയ ഒരു പേരും വീണു പ്രേമാനന്ദ ഭാഗവതര്‍. ദിവസേന സംഗതികളും ശ്രുതികളുമിട്ട് അമ്മനമാടി കൊണ്ട് ശരിക്കും കരയിപ്പിച്ചു കോണ്ടേയിരുന്നു.അങ്ങനെയിരുക്കെ ഒരു ദിവസം അവന്‍ ഞങ്ങളുടെ മുമ്പില്‍ വച്ചു ഒരു കച്ചേരി നടത്താന്‍ തീരുമാനിച്ചു,കേള്‍വിക്കാരായി ഞങ്ങള്‍ ചില പാവങ്ങളും , ചിലരുടെ പ്രേരണമൂലം ആണു അവന്‍ ഈ കടൂം കൈക്കു മുതിര്‍ന്നത്.അറക്കുവാന്‍ കൊണ്ടുവന്നിരിക്കുന്ന മാടുകളെ പൊലെ ഞങ്ങള്‍ അവനു ചുറ്റിലും ഇരുന്നു.


ഭാഗവതര്‍ പാടാന്‍ തുടങ്ങി,  ഒരു സംഗതി പാടാനുള്ള ശ്രമത്തിനിടയില്‍ അപ്പുറത്തെ പശു ചേട്ടന്റെ പറമ്പില്‍ നിന്നും ഏരുമകളുടെയും പശുക്കളുടെയും കരച്ചില്‍ ഉയര്‍ന്നു കേള്‍ക്കുന്നു . ആദ്യമൊന്നും എന്താണു സംഭവിച്ചതെന്നു ഞങ്ങള്‍ക്കു തീരേ മനസ്സിലായില്ല , ഭാഗവതരുടെയും ആ മ്രിഗങ്ങളുടെയും ശബ്ദം തമ്മില്‍ വലിയ വ്യത്യസമൊന്നും തോന്നുവാന്‍ കഴിയാത്തതു കൊണ്ടായിരുന്നു അത്.

കച്ചേരി കഴിഞ്ഞ നമ്മുടെ ഭഗവതര്‍ കേള്‍ക്കുന്നത് അപ്പുറത്തെ ചേട്ടന്റെ തെറി വിളിയാണു. മലയാളത്തില്‍ ഇത്രയേറെ തെറികളുണ്ടെന്നുള്ള സത്യവും ഞങ്ങളന്നു മനസ്സിലാക്കി.ചേട്ടന്‍ ഇത്രയും വികാര വിസ്‌ഫോടനം നടത്താനുള്ള കാരണം അന്വേഷിച്ചു ചെന്നപ്പോളാണു മനസ്സിലായതു ഭാഗവരുടെ സംഗീതപാരായണം കേട്ട്  ഭാഗവതരുടെ ആരാധകരായ ചില എരുമ കുട്ടികള്‍ അവേശം മൂത്ത്കയറും പൊട്ടിച്ചു ചാടി പോയെന്നു.അതിനുശേഷം എന്തായാലും പാടുമ്പോള്‍ അടുത്ത് എതെങ്കിലും പശുവൊ എരുമയൊ മറ്റും ഉണ്ടോ എന്നു ഉറപ്പ് വരുത്തിയതിനു ശേഷമേ പാടാനുള്ള ധൈര്യം അവന്‍ കാണിച്ചുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...